Wednesday, September 7, 2011

ente onam

ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു എത്ര വര്ഷം പുറകിലേക്കുള്ള ഓണം എന്റെ മനസ്സിലുന്ടെന്ന്‍. മുത്തശ്ശന്‍ മരിച്ചത് ഒരു ഓണക്കാലത്തായിരുന്നു , അന്ന് എല്ലാവരും കൂടി പത്തു ദിവസം ഉണ്ടായത് വെറും കേട്ട് കേള്‍വിയുടെ ഒര്മയാനെന്നു ഇപ്പോള്‍ തോന്നുന്നു. പിന്നീട് ഒരു വര്ഷം എല്ലാവരും.. വല്യച്ചനും, ഉണ്നിഅഫനും അച്ചമ്മലെരും ഒക്കെ ഉണ്ടായിരുന്നു ഓണത്തിന് തൃശ്ശൂരില്‍ .അതെനിക്ക് നന്നായി ഓര്‍മയുണ്ട്. ഉത്രാടത്തിന് സ്നേഹേട്തി, സൌമ്യേട്തി, ജ്യോട്സ്നേട്തി , ഗായത്ര്യേട്തി, ഞാന്‍ ഒക്കെ  കൂടി അടുത്തുള്ള  എല്ലാ വീട്ടിലും പോയി പൂ പറിച്ചു, ചിലരുടെ കയ്യില്‍ നിന്ന് ചീത്ത കേട്ടു.. പിറ്റേന്ന് പൂ ഇടാന്‍ വരച്ചത് ആര്‍ക്കും തൃപ്തി ആയില്ല, അവസാനം സീന ചേച്ചി വന്നു വരച്ചു തന്നു.. ഒരു നിലവിളക്കായിരുന്നു അന്നത്തെ ഞങ്ങളുടെ  പൂക്കളം .എന്റെ ഓര്‍മയിലെ ആദ്യത്തെ പൂക്കളം! നല്ല ഒരു ആഘോഷം ആയിരുന്നു അന്ന്. സദ്യയും, എല്ലാവരും കൂടി വര്‍ത്തമാനം പറഞ്ഞു ദിവസം മുഴുവനും.

. പിന്നീട് ഓണത്തിന്റെ അന്ന് വൈകീട്ട് ആയി അച്ച്ചമ്മലെരുടെ വരവ്. എല്ലാ വര്‍ഷവും അതൊരു പതിവായി മാറി. ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു അതിനു വേണ്ടി, പുതിയ ഓണക്കോടി കിട്ടാനും, കിട്ടിയത്  കാണിക്കാനും, വലിയ പൂക്കളം കാണിക്കാനും ഒക്കെ വേണ്ടി. ഹേമ അച്ചമ്മല്‍ ആയിരുന്നു കൃത്യം സമയം കണക്കാക്കി വരാറുള്ളത്. നാല് മണിക്ക് മിക്കവാറും ഏതെങ്കിലും പുതിയ സിനിമ ഉണ്ടാവും, അത് തുടങ്ങുന്നതിനു മുന്‍പേ എല്ലാവരും എത്തും. പക്ഷെ വര്‍ത്തമാനവും പഴമ്പുരാണവും തന്നെ ആവും എല്ലാവരും കൂടിയാല്‍ ഉണ്ടാവുക. 
അമ്മാത് പോവല് ഓണക്കാലത്ത് കുറവായിരുന്നു. അവിടെ പൂക്കലതിനേക്കാള്‍  പ്രധാനം മഹാബലി യെ വെക്കലായിരുന്നു. ദിവസവും തൃക്കാക്കരയപ്പന്റെ  എണ്ണം കൂട്ടിക്കൊണ്ട് വരും. ചെരിയതാനെങ്കിലും ഓണപൂ കൊണ്ട് മുത്തശ്ശി ദിവസവും പൂക്കളം ഇടാറുണ്ടായിരുന്നു. 
2000 ഇല്‍ കോഴിക്കോടായിരുന്നു ഓണം, ഉണ്നിഅഫന്റെ പുതിയ വീട്ടില്. അന്ന് സാവു അച്ചമ്മലോഴികെ എല്ലാവരും അവിടെ ആയിരുന്നു ഓണത്തിന്.


മദ്രാസില്‍ പോയതിനു ശേഷം ആണ് ഓണം ശെരിക്കും ഒരു ഒത്തു കൂടാന്‍ ഉള്ള അവസരം പോലെ തോന്നി തുടങ്ങിയത്. മെയ്‌ മാസം ആയാല്‍ തുടങ്ങണം ഓണത്തിനുള്ള  ടിക്കറ്റ്‌ ബുക്ക് ചെയ്യാന്‍, ഇല്ലെങ്കില്‍ കിട്ടില്ല. ടിക്കറ്റ്‌ കിട്ടിയാല്‍ അതൊരു വലിയ കാര്യം പോലെ ആയിരുന്നു അന്നൊക്കെ. ആഘോഷിക്കാന്‍ ഞാനും ശിബിയും അനുവും മാത്രമേ ഉണ്ടാവൂ. പക്ഷെ എന്നാലും അതൊരു സുഖമുള്ള ആഘോഷം തന്നെ ആയിരുന്നു. രാവിലെ എണീക്കലും കുളിക്കലും ഓണക്കോടി ഇടലും ഒക്കെ പെട്ടന്ന് കഴിയും, പൂക്കളം ഇടലായിരുന്നു ഏറ്റവും വലിയ പണി. അനു ഒരു പാട് പൂ വാങ്ങി വെച്ചിട്ടുണ്ടാവും, എന്നാലും വിളിച്ചു പറയും "ഏടത്തി , എന്റെ കയ്യില്‍ ഇത്രേ ഉണ്ട്, മതിയാവോ, ഏടത്തി കുറച്ചു കൂടി കൊണ്ട് വന്നോളു"  ഉണ്നിഅഫനും, അച്ഛനും ശിബിയും ആണ് പൂ പിചാന്‍ ഉള്ള ആള്‍ക്കാര്‍. വാടാര്‍മല്ലി ശിബി തന്നെ പിച്ച്ചണം എന്നത് ഞങ്ങളുടെ വലിയ നിര്‍ബന്ധമായിരുന്നു :) എത്ര ആയാലും ബോധിക്കില്ല പൂ ഇട്ടാല്‍. അവസാനം അനു തീരുമാനിക്കും "ഇത്ര ഒക്കെ മതി, മത്സരം ഒന്നും അല്ലല്ലോ", സ്കൂളിലെ പൂക്കളത്തിന്റെ ബാക്കി പൂ ഒക്കെ കൊണ്ട് വരും മൂപ്പത്യാര്  :)  അത് കഴിഞ്ഞാല്‍ മുത്തശിയുടെ അഭിപ്രായം കൂടി കേട്ടാലെ തൃപ്തി ആവു എല്ലാവര്ക്കും.

പൂ ഇട്ടു കഴിയുമ്പോഴേക്കും അച്ഛന്‍ പഴംനുരുക്കും പപ്പടവും കൂടി കുഴച്ചു വെച്ചിട്ടുണ്ടാവും ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും. എനിക്ക് തീരെ ഇഷ്ടല്ല പഴം നുറുക്ക്, എങ്ങനെയെങ്കിലും കഴിച്ചു തീര്‍ക്കുമായിരുന്നു ഞാന്‍. അമ്മയും ചെറിയമ്മയും മുത്തശ്ശിയും ഉച്ച വരെ അടുക്കളയില്‍ തന്നെ ആവും. ഇല മുറിക്കല്‍ എനിക്ക് ഇഷ്ടപെട്ട പണി ആയിരുന്നു. കോഴിക്കൊടാവുമ്പോള്‍ കാറ്റത്ത്‌ പൂക്കളം പറക്കാതെഇരിക്കാന്‍ വേണ്ടി അനു ഓരോരോ പണികള്‍ കാണിക്കും, കുട വെക്കുക..എല്ലാവരോടും പൂക്കളത്തിന്റെ പിന്നില്‍ ഇരിക്കാന്‍ പറയ .. അങ്ങനെ ഒക്കെ . മുത്തശ്ശിയുടെ വിദഗ്ധാഭിപ്രായവും കേള്‍ക്കാം എല്ലാത്തിനും.





 അവിടെ ആവുമ്പോള്‍ ചെറിയമ്മ പായസം പറയാറുണ്ടായിരുന്നു അമ്ബലത്തില്. അത് വാങ്ങാന്‍ ശിബിയും അനുവും കൂടി പോവ്വും. മിക്കവാറും മഴക്കാലം ആവുമല്ലോ, എല്ലാ കൊല്ലവും ഉണ്ടാവും അവര്‍ക്കെന്ടെങ്കിലും കഥ, പായസം വാങ്ങാന്‍ പോയതിന്റെ. കഴിഞ്ഞതിന്റെ മുന്‍പത്തെ വര്ഷം, വീടിന്റെ ഉമ്മറത്ത് ഇരുന്നാല്‍ കാണാം പാടത്തിലൂടെ അമ്പലത്തിലേക്കുള്ള വഴി, കുറെ നേരം ആയിരുന്നു അവര് പോയീട്ട്, എന്താ വരാത്തത് എന്ന് വിചാരിച്ചു നോക്കിയപ്പോള്‍ രണ്ടാളും പാടത്തിന്റെ നടുക്ക് നിന്ന് കുട വീശിക്കൊണ്ടിരിക്കുന്നു, ഉണ്നിഅഫന്‍ പോയി നോക്യപ്പോള്‍ ഒരു പട്ടി , രണ്ടാള്‍ക്കും പേടിയാണ് പട്ടിയെ. അവിടെ നിന്ന് പട്ടിയെ ഓടിക്കാന്‍ നോക്കായിരുന്നു പാവം.

ഉച്ചയൂണ് എല്ലാവരും ഒരുമിച്ചായിരുന്നു പതിവ്. മുത്തശ്ശി മേശപുറത്തും, ഞങ്ങള്‍ ഒക്കെ നിലത്തും.എല്ലാത്തിനും  ഒരു പ്രത്യേക രുചി തോന്നും എല്ലാവരും കൂടി ഒന്നിച്ചിരുന്നു കഴിക്കുമ്പോള്‍. പായസം കൂടി കഴിച്ചു കഴിഞ്ഞാല്‍ പിന്നെ അനങ്ങാന്‍ വയ്യാതെ ആവും, അച്ഛനും ഉണ്നിഅഫനും ഞങ്ങള്‍ടെ ഊണ് കഴിയുന്നതിനു മുന്‍പേ തന്നെ വയറും തലോടിക്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്താന്‍  തുടങ്ങീട്ടുണ്ടാവും. ഞങ്ങള്‍ പിന്നേം പൂക്കളത്തിന്റെ ഭംഗിയും നോക്കി, ബാക്കി പൂ എന്ത്ചെയ്യണംഎന്നൊക്കെ ആലോചിച് , അമ്മയോടും ചെറിയമ്മയോടും വര്‍ത്തമാനവും പറഞ്ഞിരികും.
ഒരു വര്ഷം മദ്രാസില്‍ ആയിരുന്നു ഞാന്‍ ഓണത്തിന്. ഇന്ദു ഓപ്പോളും കുട്ടികളും ഞാനും മാത്രം. ഞാന്‍ ആയിരുന്നലോ വലിയ കുട്ടി, ഫ്ലാറ്റിന്റെ പുറത്തു അത്യാവശ്യം വലുപ്പമുള്ള പൂക്കളം ഒക്കെ ഇട്ടു. കുട്ടികള്‍ക്ക് വലിയ സന്തോഷായിരുന്നു, അവരതിന് മുന്‍പേ പൂക്കളം ഒന്നും കണ്ടിട്ടുണ്ടാവില്ല. 
ഇപ്പോള്‍ ഇന്ദു ഓപ്പോള്‍ പറയന്നു അമ്മു അത്തം മുതല്‍ എല്ലാ ദിവസവും പൂ ഇടുന്നു എന്ന്, എനിക്ക് സന്തോഷം തോന്നി. മദ്രാസില്‍ ഓണച്ചന്ത ഉണ്ടാവാറുണ്ട് എല്ലാ വര്‍ഷവും, വെറുതെ അത് കാണാന്‍ പൊവ്വല്‍ ഒരു പതിവായിരുന്നു,. ഓണം ആയി എന്നൊരു തോന്നല്‍ ഉണ്ടാവും.







പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ രാവിലെ ബസ്‌ യാത്രക്കിടയില്‍ എല്ലാ വീടുകളിലെയും പൂക്കളം നോക്കുമായിരുന്നു, അതിന്റെ എണ്ണം എടുക്കലൊരു കളിയായിരുന്നു, ശെരിക്കും ഓണം അടുത്തെത്തുന്നത് അറിയുന്ന  പോലെ ആയിരുന്നു അപ്പോളൊക്കെ. മദ്രാസില്‍ ആയിരുന്നപ്പോള്‍ ടിവി യില്‍ ഓണപ്പാട്ടും , " ഈ ഓണം ഏഷ്യാനെറ്റ്‌ ഇനോടൊപ്പം " എന്നൊക്കെ കേട്ട് തുടങ്ങിയാല്‍  ഓണത്തിന്റെ വരവ് അറിഞ്ഞിരുന്നു, ഇപ്പോള്‍ ഇവിട ഇരിക്കുമ്പോള്‍  ഒന്നും അറിയുന്നില്ല. അമ്മ പറഞ്ഞു വെള്ളി ആഴ്ച skype ഇല് വാ, എല്ലാവരും ഉണ്ടാവൂലോ എന്ന്..... അങ്ങനെ ഞാനും കാത്തിരിക്കയാണ് വെള്ളി ആഴ്ചക്ക്... ഇവിടെത്തെ ഓണം ഒരു പുതിയ അനുഭവം ആവും എന്ന പ്രതീക്ഷയോടെ..  
എല്ലാവര്ക്കും ഓണാശംസകള്‍!